തൊടുപുഴ: മുല്ലപെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം ആവശ്യപെട്ട് ടിവികെ. അണക്കെട്ടില്‍ ജലനിരപ്പ് ഉയരുമ്പോള്‍ ഇടുക്കിയിലേയ്ക് ഒഴുക്കുന്ന വെള്ളം തമിഴ് നാടിന് നല്‍കണമെന്ന് കമ്പം എംഎല്‍എ ജഗനാഥ് മിശ്ര പറഞ്ഞു. ഇടുക്കി നെടുംകണ്ടം ആനകല്ലില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം.

ഡാമിന്റെ സംഭരണ ശേഷി വര്‍ദ്ധിപ്പിയ്‌ക്കേണ്ടതില്ലെന്നും, നിലവിലെ സാഹചര്യത്തില്‍, ഡാം നിറയുമ്പോള്‍ അധികമായി വരുന്ന വെള്ളം ഇടുക്കിയിലേയ്ക് ഒഴുക്കുകയാണ് ചെയ്യുന്നത് ഇത് തമിഴ്‌നാട്ടിലേയ്ക്ക ഒഴുക്കണമെന്നും മുല്ലപെരിയാര്‍ വിഷയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിയ്ക്കരുതെന്നും എംഎല്‍എ പറഞ്ഞു.

മുല്ലപ്പെരിയാറിലെ വെള്ളം സംബന്ധിച്ച് ഇരുസംസ്ഥാനങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടാകില്ലെന്നും എംഎല്‍എ പറഞ്ഞു.മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ആയി ഉയര്‍ത്തുമെന്നും കേരളതമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രം തുറക്കും എന്നിവയായിരുന്നു ടിവികെയുടെ തെരഞ്ഞെടുപ്പു വാഗ്ദാനം. ഇത് തേനി ജില്ലയിലെ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *