സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്. തിരുവനന്തപുരത്തെ ബേക്കറി ജംങ്ഷനിലെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

സിഎംആർഎൽ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കരിമണൽ കമ്പനി എം.ഡി ശശിധരൻ കർത്ത, ചീഫ് ഫിനാൻസ് ഓഫീസർ കെ.എസ്. സുരേഷ് കുമാർ, ജീവനക്കാരായ അഞ്ജു റേച്ചൽ, ചന്ദ്രശേഖരൻ എന്നിവർ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. മേൽക്കോടതിയെ സമീപിക്കാൻ ഒരാഴ്ചത്തെ സാവകാശം വേണമെന്ന കമ്പനിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *