ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സ്മ‌രണ പുതുക്കി കേരളം വ്യാഴാഴ്ച ബലിപെരുന്നാൾ ആഘോഷിക്കും. പതിവുപോലെ പള്ളികൾക്കുപുറമെ ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടക്കും. ഇമാമുമാർ നേതൃത്വം നൽകും.ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.

നാളെയും അവധിയാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്‌ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.27നാണ് നേരത്തെ പെരുന്നാൾ നിശ്ചയിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ ബലിപെരുന്നാൾ 28ന് ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *