വീട്ടുവാടക നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന്, ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും തുടര്‍ച്ചയായി പീഡിപ്പിക്കാന്‍ വീട്ടുടമയ്ക്ക് അനുവാദം നല്‍കിയ യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ മോര്‍ബിയിലാണ് സംഭവം.
ഗുജറാത്തിലെ സുരേന്ദ്രനഗര്‍ സ്വദേശികളായ ഈ കുടുംബം ജീവിതമാര്‍ഗംം തേടിയാണ് ആറ് മാസം മുമ്പ് മോര്‍ബിയിലേക്ക് താമസം മാറിയതെന്ന് പൊലീസ് പറയന്നു. പ്രതിമാസം 2,000 രൂപ വാടകയ്ക്കാണ് ഇവര്‍ ഇവിടെ താമസിച്ചിരുന്നത്. എന്നാല്‍, കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസത്തെ വാടക കുടിശ്ശികയായി. ഈ സാഹചര്യത്തിലാണ്, കുടിശ്ശികയുള്ള വാടകയ്ക്ക് പകരമായി തന്റെ ഭാര്യയെയും മകളെയും ലൈംഗികമായി ചൂഷണം ചെയ്യാന്‍ അനുവദിക്കാമെന്ന ധാരണ വീട്ടുടമയുമായി ഇയാള്‍ ഉണ്ടാക്കിയത്.
ഈ അതിക്രമത്തെക്കുറിച്ച് യുവതിയുടെ അമ്മ അറിഞ്ഞതോടെ അവര്‍ മോര്‍ബി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെയും വീട്ടുടമയെയും അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവും വീട്ടുടമയും ചേര്‍ന്നാണ് ഈ ക്രൂരത ആസൂത്രണം ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെഎം ലാല്‍ പറഞ്ഞു. കുറ്റകൃത്യത്തില്‍ പങ്കാളിയായിട്ടുള്ള മൂന്നാമത്തെ ആള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

