എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന് പിന്നാലെ അധിക്ഷേപ കമന്റുകളുടെ പൂരം. മലപ്പുറം മങ്കടയില്‍ മിന്നലേറ്റ് മരിച്ച കുട്ടികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് കെസി വേണുഗോപാല്‍ ഇന്നലെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ഇതിന് താഴെ കമന്റ് ബോക്‌സിലാണ് ആളുകളുടെ അധിക്ഷേപ പരാമര്‍ശം. ‘ആ മിന്നല്‍ നിന്റെ തലയില്‍ വീണിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോയി’. തുടങ്ങിയ തരത്തിലുള്ള കമന്റുകളാണ് ഏറെയും.

‘കോണ്‍ഗ്രസിനെയും ഇന്ത്യയെയും നശിപ്പിക്കരുത്’. ‘നാണംകെട്ട കളി കളിക്കല്ലേ നേതാവേ’, ‘ചതിയന്റെ ആദരാഞ്ജലികള്‍ ആ പിള്ളേരുടെ ആത്മാവ് പോലും പൊറുക്കില്ല’, ‘മാഷേ നിങ്ങള്‍ കോണ്‍ഗ്രസിനെ അപമാനിച്ചു കളഞ്ഞല്ലോ’, ;മുഖ്യമന്ത്രി കസേര തട്ടിയെടുക്കാന്‍ കളിക്കുന്ന തരംതാണ കളി അവസാനിപ്പിക്കൂ; എന്നിങ്ങനെ പോകുന്നു കെസിക്കെതിരായ വിമര്‍ശനങ്ങള്‍.

‘നീ എവിടെ മത്സരിപ്പിച്ചാലും പരാജയപ്പെടുത്തും, ,നാളെ വിഡി അല്ലാതെ മറ്റാരെ തീരുമാനിച്ചാലും കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനമായിരിക്കും, ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇല്ല എന്ന അങ്ങയുടെ ഒരു വാക്കിനു വേണ്ടി കേരളം കാതോര്‍ക്കുന്നു, 10 വര്‍ഷം കൊണ്ട് പിണറായി വിജയന്‍ വാങ്ങിക്കൂട്ടിയ ശാപം മുഴുവന്‍ ഒരാഴ്ച കൊണ്ട് മറികടന്ന നിങ്ങള്‍ തന്നെയാണ് താരം..’ ചിലര്‍ കമന്റില്‍ ബോക്‌സില്‍ കുറിച്ചു.കെസി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം അത്യന്തം വേദനാജനകമാണ്.

ഭാവി തലമുറയ്ക്ക് മാതൃകയാകേണ്ടിയിരുന്ന, ഒരു നാടിനും ആ കുടുംബങ്ങള്‍ക്കും മാതൃകയായും അഭിമാനമായും മാറേണ്ടിയിരുന്ന ചെറുപ്പക്കാരുടെ കുടുംബത്തോട് എത്രത്തോളം ആശ്വാസവാക്കുകള്‍ പറഞ്ഞാലും മതിയാവില്ലെന്നറിയാം. എങ്കിലും, ആ കുടുംബത്തോടൊപ്പം നമുക്ക് ചേര്‍ന്നുനില്‍ക്കേണ്ടതുണ്ട്. അവരുടെ വേദനയില്‍ പങ്കുകൊള്ളേണ്ടതുണ്ട്.അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ റഹീസിന്റെയും വഹാസിന്റെയും സിയാദിന്റെയും ഫഹദിന്റെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക കാലവിളംബം ഏതുമില്ലാതെ നല്‍കാനുള്ള ഇടപെടല്‍ നടത്തണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയാണ്. എല്ലാ നടപടിക്രമങ്ങളും വേഗത്തില്‍ പൂര്‍ത്തീകരിക്കണം. ഒപ്പം, പരിക്കേറ്റവര്‍ക്ക് എത്രയും വേഗത്തില്‍ തന്നെ മികച്ച ചികിത്സ ഉറപ്പുവരുത്തണം. എത്രയും വേഗം അവര്‍ സുഖം പ്രാപിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന.ഏറെ ഹൃദയവേദനയോടെ, കുട്ടികള്‍ക്ക് ആദരാഞ്ജലികള്‍

Leave a Reply

Your email address will not be published. Required fields are marked *