കാഞ്ഞിരപ്പള്ളി: കേരള സ്പോർട്സ് കൗൺസിൽ നിന്നും ഒളിമ്പ്യൻ താരം സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെൻ്റൻസ് അവാർഡ് കരസ്ഥമാക്കിയ മുൻ ഇൻഡ്യൻ വോളിബോൾ താരം അബ്ദുൽ റസാഖ് പൈനാപ്പിള്ളിയെയും, മികച്ച വില്ലേജ് ഓഫീസർ ആയി സംസ്ഥാന ഗവൺമെന്റിൻ്റെ പുരസ്കാരം ഏറ്റുവാങ്ങിയ കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസർ മുഹമ്മദ് ഇഖ്ബാൽ ആന്ത്രാച്ചേരിയെയും കഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി യോഗം ആദരിച്ചു.

വൈസ് പ്രസിഡൻ്റ് ശ്രീമതി സിൻഷാ അഷറഫിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബാങ്ക് പ്രസിഡൻ്റ് ശ്രീ. സുനിൽ തേനംമാക്കൽ ഉത്ഘാടനം ചെയ്തു. യോഗത്തിൽ ഭരണസമിതി അംഗങ്ങളായ അൻവർഷാ കോനാട്ടുപറമ്പിൽ, എം.കെ.ഷെമിർ, നസിമ ഹാരിസ്, സിജാ സക്കീർ, എം പി . രാജു, സെക്രട്ടറി പി കെ സൗദാ, കെ. എം.സിമി, ഹരിമോൻ പി എൻ, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *