ഉപഭോക്താക്കളില്‍ നിന്ന് ഒരു ഓര്‍ഡറിന് ഈടാക്കുന്ന പ്ലാറ്റ്ഫോം ഫീസ് 2.40 രൂപ കൂടി ഉയര്‍ത്തി. ഇതോടെ ഫുഡ് ഡെലിവറി ആപ്പിലെ പ്ലാറ്റ്‌ഫോം ഫീ 12.5 രൂപയില്‍ നിന്ന് 14.9 ആയി ഉയര്‍ന്നു. 19.2% വര്‍ധനവാണ് പ്ലാറ്റ്ഫോം ഫീസില്‍ ഉണ്ടായിരിക്കുന്നത്. ഇന്ധനവിലയിലെ വര്‍ധനവും, ക്രൂഡ് ഓയില്‍ വിപണികളില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമായാണ് വിലവര്‍ധവിന് കാരണമെന്നാണ് കമ്പനി പറയുന്നത്.

അവസാനമായി 2025 ലാണ് നിരക്ക് വര്‍ധന ഉണ്ടായിരുന്നത്. ഇതുവരെ ആറ് തവണ പ്ലാറ്റ്‌ഫോം ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. സൊമാറ്റോയുടെ എതിരാളിയായ സ്വിഗ്ഗി നിലവില്‍ ഒരു ഓര്‍ഡറിന് ഏകദേശം 14.99 രൂപ (നികുതി ഉള്‍പ്പെടെ) ഈടാക്കുന്നുണ്ട്.

അതേസമയം, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകള്‍ക്ക് ഭീഷണിയായി ബംഗളൂരുവില്‍ ‘ഓണ്‍ലി’ എന്ന സേവനവുമായി അര്‍ബന്‍ മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് റാപ്പിഡോ അടുത്തിടെ ഭക്ഷണ വിതരണ മേഖലയിലേക്ക് പ്രവേശിച്ചിരുന്നു. അധിക പ്ലാറ്റ്ഫോം ചാര്‍ജുകളില്ലാതെ ഉപഭോക്താക്കളില്‍ നിന്ന് ഡെലിവറി ഫീസ് മാത്രമാന്‍ ഇവര്‍ ഈടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *