കെ.ബി.ഗണേഷ്കുമാര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കില്ല. മുഖ്യമന്ത്രിയെ കണ്ടശേഷമാണ് തീരുമാനം. മന്ത്രിസഭായോഗത്തിന് ശേഷമാണ് ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചത്. രാജിയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് എന്തിനെന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി. KSRTCയുടെ ആശുപത്രി ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രിസഭയില്‍ ഗണേഷ് വിഷയം ചര്‍ച്ചയായില്ല.

ഭാര്യ ബിന്ദു മേനോനോട് മാപ്പ് പറഞ്ഞെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ എല്‍ഡിഎഫിന് തലവേദനയായി ഗണേഷ് വിവാദം . പൊലീസ് ഇടപെട്ടില്ലെന്ന വിവാദത്തില്‍ ‍ഡിജിപിയോട് മുഖ്യമന്ത്രി വിവരം തേടി.

ഭാര്യ ബിന്ദു മേനോന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഗണേഷിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വരുമെന്ന് ഘടകക്ഷികള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയോട് ആശയവിനിമയം നടത്തിയതിന് പിന്നാലെയായിരുന്ന വിവാദത്തില്‍ ട്വിസ്റ്റ്. പരാതിയില്ലെന്ന് പറഞ്ഞ് ബിന്ദു മോനോന്‍ പിന്‍മാറിയാലും സിപിഎമ്മിനും എല്‍ഡ‍ിഎഫിനും തലവേദനയാവും വിവാദം.

Leave a Reply

Your email address will not be published. Required fields are marked *