മാര്‍ച്ച് മാസത്തില്‍ കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് തിരികെ ലഭിക്കും. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഇന്ധന സര്‍ചാര്‍ജ് വൈദ്യുതി ബില്ലില്‍ കുറവു ചെയ്തു നല്‍കുന്നത്. 2026 ജനുവരി മാസത്തില്‍ വൈദ്യുതി വാങ്ങലിലുണ്ടായ കുറവാണ് കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത്. താപവൈദ്യുത നിലയങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചു നല്‍കിയ ചെലവില്‍ ഉണ്ടായ കുറവുകാരണം ജനുവരി മാസത്തെ ഇന്ധന സര്‍ചാര്‍ജ് യൂണിറ്റിന് രണ്ട് പൈസ ആയി കണക്കാക്കിയിട്ടുണ്ട്.

മാര്‍ച്ച് മാസത്തെ ബില്ലില്‍ കെഎസ്ഇബിയുടെ പ്രതിമാസ ബില്ലിങ് ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 2 പൈസയും ദ്വൈമാസ ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 1 പൈസയുടെയും കുറവ് ലഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 2023 ഏപ്രില്‍ മുതല്‍ ഇന്ധന വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കാരണം ഇന്ധന സര്‍ചാര്‍ജ്ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ വിതരണ ലൈസന്‍സികളെ അനുവദിച്ച് കൊണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതുപ്രകാരമാണ് ഇന്ധന സര്‍ചാര്‍ജ് സ്വീകരിച്ചുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *