നടി ഷക്കീല ഉംറയ്ക്ക് പോകുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഷക്കീലയുടെ അടുത്ത സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് ഷക്കീല ഉംറയ്ക്ക് പോകുന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. ‘ഹാപ്പി ജേർണി മാ. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു. മിസ് യു മാ’, എന്നാണ് വിഡിയോ പങ്കുവെച്ച് കൊണ്ട് സതീഷ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്.

പർദ്ദയിട്ട് തലയിൽ തട്ടവുമിട്ട് മക്കയിലേക്ക് പോകുന്ന ഷക്കീലയുടെ വിഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. സുഹൃത്തുക്കളെല്ലാവരും ചേർന്നാണ് ഷക്കീലയെ മക്കയിലേക്ക് യാത്രയാക്കിയത്. എയർപോർട്ടിൽ നിന്ന് തന്റെ പ്രിയപ്പെട്ടവരോട് യാത്ര പറയുന്ന ഷക്കീലയേയും വിഡിയോയിൽ കാണാം.നിരവധി പേരാണ് ഷക്കീലയ്ക്ക് യാത്രാ മം​ഗളങ്ങൾ നേർന്നിരിക്കുന്നത്. ‘ആളുകളെ വിധിക്കുന്നത് ഇനിയെങ്കിലും നിർത്തൂ. ഉംറയും ഹജ്ജും അല്ലാഹുവിന്റെ നേരിട്ടുള്ള ക്ഷണമാണ്. അവർക്ക് അത് ലഭിച്ചു’, ‘നിങ്ങളെ ഇങ്ങനെ കണ്ടതിൽ സന്തോഷം… അല്ലാഹുവിലേക്കുള്ള നിങ്ങളുടെ ആദ്യ പടിയാണിത്’, ‘അല്ലാഹു നിങ്ങളെ നേർവഴി നയിക്കും’- എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.

അടുത്തിടെ നടി മുംതാസുമായി നടത്തിയ ഒരു അഭിമുഖത്തിൽ ആത്മീയതയെ കുറിച്ച് ഷക്കീല പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. താൻ വലിയ തെറ്റ് ചെയ്തുവെന്നും അതിൽ നിന്നും തനിക്ക് പുറത്ത് വരാൻ ആ​ഗ്രഹമുണ്ടെന്നും ആയിരുന്നു ഷക്കീല പറഞ്ഞിരുന്നത്. ഇപ്പോൾ സിനിമാ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയായാണ് താരം.

അടുത്തിടെ യൂട്യൂബ് ചാനലുകളിൽ അവതാരകയായി നടി പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ കുക്ക് വിത്ത് കോമാളി എന്ന കുക്കിം​ഗ് ഷോയിൽ മത്സാരാർത്ഥിയായും ഷക്കീല എത്തിയിരുന്നു. അതേസമയം ഒരു കാലത്ത് മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്നു ഷക്കീല. ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല അക്കാലത്ത് വലിയ ആരാധക വൃന്ദം തന്നെ സൃഷ്ടിച്ചിരുന്നു. എന്നാൽ പിന്നീട് ഷക്കീല സിനിമകളുടെ പ്രദർശനം നിലച്ചു. ഒരു ഘട്ടത്തിൽ മലയാളത്തിൽ അഭിനയിക്കുന്നത് നിർത്തുകയാണെന്നും നടി പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *