കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ ഓട്ടോ ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. ചേനപ്പാടി കടവനാൽ കടവ് പാലത്തിനു സമീപമായിരുന്നു അപകടം.ചേനപ്പാടി സ്വാദേശിയായ ഗോകുലം വീട്ടിൽ ബാബു രാജ് (63) ആണ് മരണപ്പെട്ടത്. മൃതദേഹം കാഞ്ഞിരപ്പളളി 26 മൈലിലെ സ്വകാര്യ ആശുപത്രിയിൽ. ഇന്ന് വൈകിട്ട് ഏഴുമണിയോടു കൂടിയാണ് അപകടം സംഭവിച്ചത്.

