ബൈക്ക് മതിലിലിടിച്ച് കിണറ്റിലേക്ക് മറിഞ്ഞ് പിതാവും മകനും മരിച്ചു. മലപ്പുറം കാടാമ്പുഴ സ്റ്റേഷൻ പരിധിയിൽ മാറാക്കര പഞ്ചായത്തിലെ കീഴ്മുറിയിലാണ് അപകടം.
രണ്ടത്താണി സ്വദേശി കെ.പി. ഹുസൈൻ (60), മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്.സാരമായി പരിക്കേറ്റ ഇരുവരെയും ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു അപകടം.