രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ (ഐഎസ്‌എസ്) കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസിനെയും, ബുച്ച്‌ വില്‍മോറിനെയും മടക്കിയെത്തിക്കാനുള്ള നാസ- സ്പെയ്സ് എക്സ് ദൗത്യം പുറപ്പെട്ടു കഴിഞ്ഞു.

എട്ട് ദിവസത്തെ ദൗത്യത്തിനായി പോയ ഇരുവരും ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സാങ്കേതിക തകരാർ കാരണം 2024 ജൂണ്‍ അഞ്ച് മുതല്‍ ഐഎസ്‌എസില്‍ തുടരുകയാണ്. വളരെയേറെ പ്രശസ്തിയും പദവികളും ഒക്കെ ലഭിക്കുമെങ്കിലും, ഒൻപത് മാസത്തോളം സീറോ ഗ്രാവിറ്റി ലോകത്ത് കഴിയുക എന്നത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ശരിക്കും ബാധിക്കുന്ന ഒന്നാണ്. ഇത്രയും ശ്രമകരമായ ഒരു ജോലിക്ക് അവർക്ക് ലഭിക്കുന്ന പ്രതിഫലം എത്രയാകും എന്നറിയാൻ എല്ലാവർക്കും കൗതുകമുണ്ടാകുമല്ലേ.

ജിഎസ്-13 ഗ്രേഡിലുള്ള ബഹിരാകാശയാത്രികർക്ക് 81,216 യുഎസ് ഡോളർ (ഏകദേശം 6.7 ദശലക്ഷം ഇന്ത്യൻ രൂപ) മുതല്‍ 105,579 യുഎസ് ഡോളർ (ഏകദേശം 8.77 ദശലക്ഷം ഇന്ത്യൻ രൂപ) വരെയാണ് ലഭിക്കുന്നത്.

ജിഎസ്-15-ല്‍ ഉള്‍പ്പെടുന്ന മുതിർന്ന ബഹിരാകാശയാത്രികർക്ക് പ്രതിവർഷം 7 ദശലക്ഷം മുതല്‍ 12.7 ദശലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്.സുനിത വില്യംസ് GS-15 ശമ്പള ഗ്രേഡിന് കീഴിലാണെന്നാണ് സൂചന, അതായത്, നാസ രേഖകള്‍ അനുസരിച്ച്‌, അവരുടെ ഏകദേശ വാർഷിക ശമ്ബളം 152,258 ഡോളർ (പ്രതിവർഷം ഏകദേശം 1.26 കോടി രൂപ) ആണ്.

ശമ്പളത്തിനു പുറമേ, നാസ ബഹിരാകാശയാത്രികർക്ക് ചില സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നു. മിക്ക സർക്കാർ ജീവനക്കാരെയും പോലെ, ബഹിരാകാശയാത്രികർക്കും ഭവന അലവൻസ് നല്‍കുന്നു. ചില നാസ ജീവനക്കാർക്ക് മുൻഗണനാ വ്യവസ്ഥകളില്‍ കാർ ലോണുകള്‍ ലഭിക്കും. നാസ ജീവനക്കാർ എന്ന നിലയില്‍, വില്യംസിനെപ്പോലുള്ള ബഹിരാകാശയാത്രികർക്കും അവരുടെ ക്ഷേമത്തിനായി ആരോഗ്യ ഇൻഷുറൻസിന്റെ പൂർണ്ണ പരിരക്ഷ ലഭിക്കുന്നു.

നാസയുടെ രേഖകള്‍ പ്രകാരം, പ്രതിവർഷം 1.26 കോടി രൂപയാണ് സുനിത വില്യംസിന്റെ ശമ്ബളം. ഇവർക്ക് ശമ്ബളത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഭക്ഷണ അലവൻസ്, കാർ ലോണ്‍, ആരോഗ്യ ഇൻഷുറൻസ് എന്നിവ ഇതില്‍ ചിലതാണ്. അനുഭവ പരിചയവും അവർ ചെയ്യുന്ന ദൗത്യങ്ങളും അനുസരിച്ച്‌ ഇവർക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *