തിരുവനന്തപുരം: മടവൂരിൽ നാലാം ക്ലാസ് വിദ്യാർഥിനിക്കു സ്കൂൾ ബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം. മടവൂർ ഗവ. എൽപി സ്കൂ‌ളിലെ നാലാം ക്ലാസ് വിദ്യാർഥിനി കൃഷ്ണേന്ദുവാണു മരിച്ചത്. കുട്ടിയെ ഇറക്കിയ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടമെന്നാണു റിപ്പോർട്ട്.

മുന്നോട്ടു നടന്ന കുട്ടി കാൽ വഴുതി ബസിനു മുന്നിലേക്കു വീഴുകയായിരുന്നു. ബസിന്റെ പിൻചക്രം കുട്ടിയുടെ ശരീരത്തിൽ കയറിയിറങ്ങി. വീടിന് തൊട്ടടുത്തായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *