സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ 10 ലക്ഷം (ഒരു മില്യൻ) ഫോളോവേഴ്സിനെ സ്വന്തമാക്കി കേരള ബിജെപി. സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളിൽ ഫെയ്സ്ബുക്കിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ പാർട്ടിയാണ് ബിജെപി. സിപിഎം 7.71 ലക്ഷം, കോൺഗ്രസ് 3.52 ലക്ഷം ഫോളോവേഴ്‌സ് എന്ന നിലയിൽ ഉള്ളപ്പോൾ ആണ് എതിർ രാഷ്ട്രീയ പാർട്ടികളെ പിന്നിലാക്കി ബിജെപി കേരളം എന്ന ഫെയ്സ്ബുക് പേജ് ഈ നേട്ടം കൈവരിച്ചത്.

കേരളത്തിലെ പാർട്ടിയുടെ സമൂഹമാധ്യമ ഇടപെടലിനെ നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയും ഉൾപ്പെടെ അഭിനന്ദിച്ചിരുന്നു. ആശയപ്രചാരണത്തിനായി സമൂഹമാധ്യമങ്ങളെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്ന പാർട്ടിയാണ് ബിജെപിയെന്ന് പാർട്ടിയുടെ ഐടി, സോഷ്യൽ മീഡിയ സംസ്ഥാന കൺവീനർ എസ്. ജയശങ്കർ പറഞ്ഞു.

‘‘കേരളത്തിലെ പാർട്ടിയുടെ വളർച്ചയ്ക്കു സമൂഹമാധ്യമങ്ങളിലെ ഈ ഇടപെടലിനു വലിയ പങ്കുണ്ട്. സമൂഹമാധ്യമങ്ങളിലെ ട്രെന്റുകൾ ഓരോന്നും മനസ്സിലാക്കിയും എഐ പോലുള്ള പുതിയ മാറ്റങ്ങളെ ഉൾക്കൊണ്ടുമാണ് പ്രവർത്തിക്കുന്നത്. 14 ജില്ലകളിലും ശക്തമായി പ്രവർത്തിക്കുന്ന സമൂഹമാധ്യമ സംവിധാനം ബിജെപിക്കു സമാനതകളില്ലാത്ത ശക്തി ഈ രംഗത്ത് നൽകുന്നു’’ – ജയശങ്കർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You missed