രാഷ്ട്രീയപരമായി രണ്ട് വ്യത്യസ്ത ആശയങ്ങൾ പിന്തുടരുന്നവരാണ് ചിന്ത ജെറോമും രാഹുൽ മാങ്കൂട്ടത്തിലും. എന്നാൽ ഇപ്പോൾ ചിന്തയുടെയും രാഹുലിന്റെയും ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിന്തയെ രാഹുൽ പ്രൊപ്പോസ് ചെയ്ത സംഭവത്തെക്കുറിച്ചാണ് ഇരുവരും റിപ്പോർട്ടർ ടിവിയുടെ ഓണത്തല്ല് എന്ന പരിപാടിയിൽ വെച്ച് സംസാരിച്ചത്. എന്താണ് ആ സംഭവത്തിന് പിന്നിലെ വാസ്തവം എന്ന് രാഹുൽ പറയുന്നുണ്ട്.

ട്രോളിന്റെ വിക്റ്റിം ആയിരുന്നു താൻ എന്ന് രാഹുൽ പറയുമ്പോൾ ട്രോളൊന്നുമല്ല, രാഹുൽ സീരിയസ് ആയിരുന്നുവെന്ന് ചിന്ത പറയുന്നു. ചിന്തയെ പ്രൊപ്പോസ് ചെയ്യാനുണ്ടായിരുന്ന സാഹചര്യം എന്തായിരുന്നു, ശരിക്കും ഇഷ്ടമായിരുന്നോ എന്ന ചോദ്യത്തിന് ചിന്തയെ ആർക്കാണ് ഇഷ്ടമല്ലാത്ത് എന്നാണ് രാഹുൽ പറയുന്നത്.

വർഷങ്ങൾക്ക് മുമ്പ് നടന്ന ആ സംഭവത്തെക്കുറിച്ച് രാഹുൽ പറയുന്നുണ്ട്. ‘ അന്ന് ചിന്തയുടെ വീട്ടിൽ ആരോ ചിന്തയുടെ പ്രൊപ്പോസൽ ഏതൊ ഒരു കമ്യൂണിറ്റി മാട്രിമോണിയിൽ ഇട്ടിരുന്നു. ഞാൻ വളരെ രസമായി അതിനെ ട്രോൾ ചെയ്തതായിരുന്നു. പക്ഷേ അന്ന് ഈ ട്രോളിന്റെ ഭാഷ ആളുകൾക്ക് അത്ര പരിചതമായിരുന്നില്ല.

എന്റെ ലൈഫിലെ ആദ്യത്തെ സൈബർ അറ്റാക്ക് ആ വിഷയത്തിലായിരുന്നു. അപ്പോൾ എനിക്ക് മനസ്സിലായി ചിന്തയ്ക്ക് ചോദിക്കാനും പറയാനും ഒരുപാട് ആളുകളുണ്ടെന്ന്. കാരണം തമാശ രൂപത്തിൽ പ്രൊപ്പോസ് ചെയ്തപ്പോൾ പോലും വളരെ വലിയ സൈബർ അറ്റാക്ക് ഉണ്ടായി, രാഹുൽ പറയുന്നു.

രാഹുലിന്റെ 2017 ലെ പ്രൊപ്പോസൽ ചിന്ത മനസ്സിൽ വെച്ചിരുന്നോ എന്ന ചോദ്യത്തിന് തനിക്ക് വന്നിട്ടുള്ള എല്ലാ പ്രൊപ്പോസലുകളും എനിക്കോർമ്മയുണ്ട്. രാഹുലിനെയും ഓർമയുണ്ട് എന്നാണ് ചിന്ത പറഞ്ഞത്. രാഹുലിന് രാഹുലിന്റേതായ പ്രത്യേയശാസ്ത്രം ഉണ്ട്. ഞങ്ങളുടെ രണ്ട് പേരുടെയും ആശയധാരകളും പ്രത്യേയശാസ്ത്ര ധാരകളും വ്യത്യസ്തമാണ്, ചിന്ത പറഞ്ഞു.

അതേ സമയം പ്രത്യേയ ശാസ്ത്രപരമായ നോ താൻ ആദ്യമാണ് കേൾക്കുന്നതെന്ന് രാഹുൽ പറഞ്ഞു. വളരെ തമാശ നിറഞ്ഞതായിരുന്നു സംസാരം.അതേ സമയം 2017 ൽ ആണ് ഒരു മാട്രിമോണിയൽ സൈറ്റിൽ ചിന്ത ജെറോമിന്റെ വിവാഹാലോചന ഉണ്ടായിരുന്നത്. ഇതിൽ ചിന്തയുടെവിദ്യാഭ്യാസ യോഗ്യതയും, മതവും വ്യക്തമാക്കിയിരുന്നു. എന്നാൽ താനോ അമ്മയോ അറിഞ്ഞല്ല ഈ പരസ്യം കൊടുത്തതെന്ന് ചിന്ത പറഞ്ഞിരുന്നു. വിവാഹത്തെക്കുറിച്ച് തനക്ക് സെക്കുലർ കാഴ്ചപ്പാടാണ് ഉള്ളതെന്നും ചിന്ത പറഞ്ഞിരുന്നു


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed