എയര്‍ ഇന്ത്യ ജീവനക്കാരിയെ ഹോട്ടല്‍ മുറിയില്‍ നുഴഞ്ഞുകയറിയ യുവാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ലണ്ടനിലെ എയര്‍ ഇന്ത്യ ക്രൂ താമസിക്കുന്ന റാഡിസണ്‍ റെഡ് ഹോട്ടലില്‍ വച്ചാണ് യുവതി പീഡനത്തിന് ഇരയായത്. സുരക്ഷയെ കുറിച്ച് നേരത്തെ തന്നെ ഹോട്ടല്‍ അധികൃതരെ അറിയിച്ചിരുന്നെങ്കിലും അതില്‍ നടപടിയുണ്ടായില്ലെന്നു എയര്‍ ഇന്ത്യ ജീവനക്കാര്‍ പറയുന്നു.

ജോലി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന യുവതിക്ക് നേരെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. ഉറങ്ങുകയായിരുന്ന യുവതി ഞെട്ടിയുണര്‍ന്ന് നിലവിളിച്ചെങ്കിലും അക്രമി യുവതിയുടെ മുഖം കര്‍ച്ചീഫ് കൊണ്ട് പൊത്തുകയും വലിച്ചിഴച്ച ശേഷം ആക്രമിക്കുകയുമായിരുന്നു. മര്‍ദനമേറ്റ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവര്‍ പിന്നീട് ഇന്ത്യയിലേക്ക് മടങ്ങി.

അക്രമിയെ പിടികൂടി പൊലീസിന് കൈമാറി. ജീവനക്കാരി ആക്രമണത്തിന് ഇരയായ കാര്യം എയര്‍ ഇന്ത്യയും സ്ഥിരീകരിച്ചു. ഒരു പ്രമുഖ ഹോട്ടലില്‍ ജീവനക്കാരി ആക്രമിക്കപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണ്. യുവതിക്കും സഹപ്രവര്‍ത്തകര്‍ക്കും കൗണ്‍സിലിങ് ഉള്‍പ്പടെ സാധ്യമായതെല്ലാം ചെയ്യുമെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You missed