കാഞ്ഞിരപ്പള്ളി: തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള കാഞ്ഞിരപ്പള്ളി ശ്രീ ഗണപതിയാർ കോവിലിൽ ഈ വർഷത്തെ കർക്കിടക വാവുബലി തർപ്പണം ശനിയാഴ്ച രാവിലെ അഞ്ചുമുതൽ ആരംഭിക്കും. കർമങ്ങൾക്ക് ദിലീപ് വാസവൻ കാർമികത്വംവഹിക്കും. ആയിരത്തിലധികം ഭക്തർക്ക് ബലിതർപ്പണം നടത്തുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സൗകര്യമുണ്ട്. ഒരേസമയം നൂറിലധികംപേർക്ക് ബലിതർപ്പണം നടത്താം.

Leave a Reply

Your email address will not be published. Required fields are marked *