പന്തളം: വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചതിനുശേഷം പന്തളം നഗരസഭയുടെ വെൽനെസ് സെന്ററിൽ കേക്ക് മുറിച്ച് വാർഷികാഘോഷം.
ചൊവ്വാഴ്ച വൈകീട്ടാണ് മുടിയൂർക്കോണത്തുള്ള വെൽനെസ് സെന്ററിൽ കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണംചെയ്തും ആഘോഷം നടത്തിയത്. നഗരസഭാ ചെയർപേഴ്സൺ സുശീല സന്തോഷാണ് കേക്ക് മുറിച്ച് പങ്കുവെച്ചത്. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യുവും വെൽനെസ് സെന്ററിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ചൊവ്വാഴ്ച നഗരസഭാ കൗൺസിൽ യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി, ദേശീയ പതാകയും താഴ്ത്തിക്കെട്ടിയശേഷമാണ് വെൽനെസ് സെന്ററിന്റെ വാർഷികാഘോഷം നടത്തിയത്. ദു:ഖാചരണം അറിഞ്ഞതിനാൽ ഭരണകക്ഷിയിലെ മറ്റ് അംഗങ്ങളും കൗൺസിലർമാരും ആഘോഷത്തിൽനിന്ന് വിട്ടുനിന്നു.
There is no ads to display, Please add some