കൊച്ചി: കൊച്ചിയിൽ നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഒരാൾക്ക് ദാരുണാന്ത്യം. കൊച്ചിയിലെ ദക്ഷിണ നാവിക സേനാ ആസ്ഥാനത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന നേവൽ എയർ സ്റ്റേഷനായ ഐ.എൻ.എസ്. ഗരുഡയിലെ റൺവേയിൽ ഉച്ചയ്ക്ക് രണ്ടിനാണ് അപകടമുണ്ടായത്.
നാവിക സേനയുടെ ചേതക്ക് എന്ന ഹെലികോപ്ടറാണ് അപകടത്തിൽപെട്ടത്.. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
നാവികസേനയുടെ ഏറ്റവും പഴയ ഹെലികോപ്റ്ററാണ് ചേതക്. പരിശീലനപ്പറക്കലിനിടെ ഉയർന്നു പൊങ്ങുമ്പോഴായിരുന്നു അപകടം.