ഈരാറ്റുപേട്ട: സിവിൽ സ്‌റ്റേഷൻ നിർമ്മാണത്തിനായി ഈരാറ്റുപേട്ട പോലിസ് സ്റേഷന് സമീപം ഉള്ള റവന്യു വകഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പോലിസ് സൂപ്രണ്ട് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ഈരാറ്റുപേട്ടയെ തീവ്രവാദ കേന്ദ്രം എന്ന് അപമാനിച്ച നടപടിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി നേത്യതത്തിൽ സംഘടിപ്പിച്ചിട്ടുള്ള പ്രതിഷേധ സമ്മേളനം വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് മുട്ടം ജംഗ്ഷനിൽ വെച്ച് നടക്കും.

എസ്.ഡി. പി. ഐ സംസ്ഥാന സമിതി അംഗം ജോർജ് മുണ്ടക്കയം ഉത്ഘാടനം ചെയ്യും. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സി.എച്ച്.ഹസീബ് അദ്ധ്യക്ഷത വഹിക്കും. മലപ്പുറം ജില്ലാ കമ്മറ്റി എ.കെ.മജീദ് വിഷയാവതരണം നടത്തും. ജില്ലാ ഖജാൻജി.കെ.എസ് ആരിഫ്.സഫീർ കുരുവനാൽ, വി.എസ് ഹിലാൽ, ഹലീൽ തലപള്ളിൽ എന്നിവർ സംസാരിക്കും

By Fazil

Leave a Reply

Your email address will not be published. Required fields are marked *