കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയിൽ നവംബർ ഒന്ന് മുതൽ പാർക്കിംഗ് ഫീസ് നിലവിൽ വന്നതായി സൂപ്രണ്ട് അറിയിച്ചു.
ടു വീലർ വാഹനങ്ങൾക്ക് 10 രൂപയും, ഫോർ വീലർ വാഹനങ്ങൾക്ക് 20 രൂപയുമാണ് നിരക്ക്.
അതേസമയം, പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയതോടെ ഇതിനെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ രംഗത്ത് വന്നു. ആശുപത്രി അധികൃതർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിനടിയിലായിരുന്നു ആളുകളുടെ പ്രതികരണം.
അമിതചാർജ് ആണെന്നാണ് ചിലരുടെ വാദം. രോഗികളുടെ കൈയിൽനിന്ന് മാത്രമല്ല ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും കയ്യിൽ നിന്നും ഫീസിടാക്കണമെന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടു.
എന്നാൽ അമിത ചാർജ് ഈടാക്കിയ നടപടി പ്രതിഷേധാർഹമാണെന്നും, ജനങ്ങളെ ദ്രോഹിക്കുന്ന നടപടി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കോൺഗ്രസ് ഐ ബ്ലോക്ക് പ്രസിഡന്റ് അഡ്വക്കേറ്റ് പി ജീരാജ്, കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് ബിജു പത്യാല, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി എന്നിവർ ആവശ്യപ്പെട്ടു.
There is no ads to display, Please add some