കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മൂന്നാം മൈലിൽ പാലത്തിനടിയിൽ മധ്യവയസ്സിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മൂന്നാം മൈൽ കോഴിയാനി കോളനിയിൽ താമസിക്കുന്ന ഷാജി (ബോണ്ട ഷാജി) എന്ന ആളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം മുതൽ ഇയാളെ കാണാനില്ലായിരുന്നുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ തെരഞ്ഞിറങ്ങിയവർ ആണ് ഇന്ന് വെളുപ്പിനെയോടെ പാലത്തിനടിയിൽ തൂങ്ങിയ നിലയിൽ ഷാജിയെ കണ്ടെത്തിയതെന്ന് നാട്ടുകാർ പറയുന്നു.
സംഭവമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
updating…