ബംഗളൂരു: വീർഭദ്ര നഗറിന് സമീപം ബസ് ഡിപ്പോയിൽ വൻ തീപിടിത്തം. 40 ലധികം ബസുകൾ കത്തിനശിച്ചു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ കമ്പനിയുടെ പാർക്കിങ് യാർഡിലാണ് തീപ്പിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം നിലവിൽ വ്യക്തമല്ല എന്നാൽ ഷോർട്ട് സർക്യൂട്ടാകാം കാരണമെന്ന് സംശയിക്കുന്നു.

ബസ് ജീവനക്കാർ തന്നെയാണ് ആദ്യം തീ കണ്ടത്. തീപിടിത്തത്തിൽ ആളപായമോ പരിക്കോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *