കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ടെന്നും അതിലാണ് ശ്രദ്ധയെന്നും ജോസ് കെ മാണി പറഞ്ഞു.
കോട്ടയത്ത് നിലവിലെ എംപി കേരള കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴിക്കാടനാണ്. തോമസ് ചാഴിക്കാടനോടൊപ്പം ജോസ് കെ മാണിയുടെ പേരും പാര്‍ട്ടി സജീവമായി ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.