കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. സര്‍വകാല റെക്കോര്‍ഡിലേക്കാണ് സ്വര്‍ണത്തിന്റെ പോക്ക്. തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണത്തിന് വില കൂടിയിരിക്കുകയാണ്.
കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ട വില 44560 രൂപയാണ്. ബുധനാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 200 രൂപ പവന് കൂടി. രണ്ട് ദിവസത്തിനിടെ 600 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5570 രൂപയിലെത്തി.