ന്യുഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ് ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.

മധ്യപ്രദേശില്‍ നവംബര്‍ 17നും രാജസ്ഥാനില്‍ നവംബര്‍ 23നുമാണ് വോട്ടെടുപ്പ്. ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടമായി നവംബര്‍ ഏഴിനും പതിനേഴിനും വോട്ടെടുപ്പ് നടക്കും. മിസോറാമില്‍ നവംബര്‍ ഏഴിനും തെലങ്കാനയില്‍ നവംബര്‍ മുപ്പതിനുമാണ് വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിന് അഞ്ചിടത്തേയും വോട്ടെണ്ണല്‍ നടക്കും.