കാഞ്ഞിരപ്പള്ളി: കളിചിരികളും പാഠപുസ്തകങ്ങളുമായി ‘കുടുംബശ്രീകുട്ടികള്‍’ സ്‌കൂളിലേക്ക് തിരികെയെത്തി. പാതിവഴിയില്‍ പലകാരണങ്ങളാല്‍ എവിടെയോ നഷ്ടപ്പെട്ടുപോയ പഠിപ്പിന്റെ ഇഴകള്‍ കൂട്ടിചേര്‍ക്കാനാണ് പലരും സ്‌കൂള്‍മുറ്റത്തേക്ക് കാലെടുത്തുവെച്ചത്.

കേരള തദ്ദേശഭരണ വകുപ്പ് കുടുബശ്രീ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘തിരികെ സ്കൂളിലേക്ക്’ പരിപാടിയുടെ കാഞ്ഞിരപ്പള്ളി സി.ഡി.എസ് തല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി പേട്ട.ജി.എച്.എസിൽ അരങ്ങേറി.

ആവേശഭരിതരായി കാലത്ത് സ്കൂളിൽ എത്തിച്ചേർന്ന പഠിതാക്കളായ കുടുബശ്രീ അംഗങ്ങൾ 9.30ന് ആദ്യ ബെൽ മുഴങ്ങിയപ്പോൾ കളി ചിരി തമാശകൾ മതിയാക്കി ക്ലാസുകളിൽ കയറി നിശബ്ദത പാലിച്ചു. 9.45ന് രണ്ടാമത്തെ ബെൽ അടിച്ചപ്പോൾ തികഞ്ഞ അച്ചടക്കത്തോടെ വരിയായി സ്കൂൾ ഗ്രൗണ്ടിൽ എത്തി അസംബ്ലിയിൽ അണിനിരന്നു.

CDS ചെയർപേഴ്സൺ ദീപ്തി ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ആർ തങ്കപ്പൻ പതാക വീശി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് റോസമ്മ തോമസ്, ബ്ലോക്ക് മെംമ്പർ ഷക്കീല നസീർ, ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ ചെയേഴ്സൺ ശ്യാമള ഗംഗാധരൻ, ആരോഗ്യ വിദ്യാഭ്യസ ചെയർമാൻ. VR അൻഷാദ്, വാർഡ് മെംബർമാരായ അഡ്വ പി.എ ഷെമീർ, അഡ്വ: സുനിൽ തേനംമാക്കൽ, VP രാജൻ, നിസാ സലിം, മഞ്ചു മാത്യു, സുമി ഇസ്മായിൽ, R.P മാർ കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *