കാഞ്ഞിരപ്പള്ളി: അനധികൃതമായി മദ്യം കൈവശം വച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാറത്തോട് ലൈബ്രറി ഭാഗത്ത് അഞ്ചാനിയിൽ വീട്ടിൽ ജിബിൻ സെബാസ്റ്റ്യൻ (32), ഇടക്കുന്നം പാറത്തോട് ചിറ ഭാഗത്ത് കാവാലം വീട്ടിൽ രാജേഷ് കെ.ആർ(36) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

പാറത്തോട് വെളിച്ചയാനി ഭാഗത്ത് യുവാക്കൾ അനധികൃതമായി മദ്യ വില്പന നടത്തുന്നതറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്.ജിബിൻ തന്റെ ഓട്ടോറിക്ഷയിൽ സുഹൃത്തായ രാജേഷുമായി ചേർന്ന് അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച് വിൽപ്പന നടത്തിവരികയായിരുന്നു. ഇയാളുടെ ഓട്ടോയിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 4.5 ലിറ്റർ വിദേശമദ്യം പോലീസ് കണ്ടെടുക്കുകയും ചെയ്തു.
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ നിർമൽ ബോസ്, എസ്.ഐ രാജേഷ്, എ.എസ്.ഐ മാരായ ബേബിച്ചൻ, ഷാജിമോൻ, സി.പി. ബിനോയ് മോൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
There is no ads to display, Please add some