മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന മുണ്ടക്കയം,പാറത്തോട്, എരുമേലി, കൂട്ടിക്കൽ കോരുത്തോട് എന്നീ ഗ്രാമ പഞ്ചായത്തുകളിൽ ആയി 17 റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്ക് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ നോട്ടീസ് പുറപ്പെടുവിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
ടെൻഡർ ക്ഷണിച്ചിട്ടുള്ള റോഡുകൾ ചുവടെ:
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിൽ മൈലത്തടി എട്ടേക്കർ റോഡ് തുക രണ്ടു ലക്ഷം, പാറത്തോട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ഇടക്കുന്നം -നാടുകാണി റോഡ് – മൂന്നു ലക്ഷം.
പാറത്തോട് ഗ്രാമപഞ്ചായത്ത് വാർഡ് പതിമൂന്ന് പതിനാലു വാർഡുകളിൽ ആയി പാലമ്പ്ര -വാക്കപ്പാറ റോഡ് തുക അഞ്ചു ലക്ഷം, പാറത്തോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഇടക്കുന്നം- അമ്പലപ്പടി റോഡ് – രണ്ടു ലക്ഷം.
എരുമേലി ഗ്രാമപഞ്ചായത്ത് വാർഡ് പതിനഞ്ചാം വാർഡിൽ ഉമ്മിക്കുപ്പ -ചീനി മരം എരത്വാപ്പുഴ റോഡ്- മൂന്നുലക്ഷം.
കോരുത്തോട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ മുന്നോലി -സിയോൻ കുന്ന്-പശ്ചിമ അമ്പലം റോഡ് – രണ്ടു ലക്ഷം.
കോരുത്തോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ആനക്കുളം -504 കോളനി റോഡ്- മൂന്നുലക്ഷം.
There is no ads to display, Please add some