ഇടുക്കി: അടിമാലിക്ക് സമീപം ചീയപ്പാറയിൽ പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസാം സ്വദേശി സിക്കന്തർ അലി (26) ആണ് മരിച്ചത്.

ഇന്ന് രാവിലെ 11.30ഓടെയായിരുന്നു സംഭവം. കോൺക്രീറ്റ് മിക്സർ മെഷീനും മോട്ടോറുകളുമായി മൂന്നാറിൽ നിന്ന് വാഴക്കുളത്തേക്ക് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അടിമാലിക്കും നേര്യമംഗലത്തിനും ഇടയിൽ ചീയപ്പാറയ്ക്ക് സമീപം ചാക്കോച്ചി വളവിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്.

അഷ്കറായിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്സ് അംഗങ്ങളുമടങ്ങുന്ന രക്ഷാപ്രവർത്തകർ അഷ്കറിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അഷ്കർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *