കോഴിക്കോട്: വടകര മുൻ എം.എൽ.എയും എൽ.ജെ.ഡി. സീനിയർ വൈസ് പ്രസിഡന്റുമായ അഡ്വ. എം.കെ.പ്രേംനാഥ്(72) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ്.
പക്ഷാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
2006 മുതല്‍ 2011 വരെ വടകര എംഎല്‍എയായിരുന്നു. 2011 ൽ വടകരയിൽ നിന്നും വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വടകര റൂറൽ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം പാപ്പനംകോട് എന്‍ജിനീയറിങ് കോളേജ് ഡയറക്ടറും സ്വതന്ത്രഭൂമി പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ എല്‍ജെഡി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റാണ്.