തിരുവനന്തപുരം: ലഹരി നിർമ്മാർജ്ജനത്തിന് പൊതുജനങ്ങളുടെ സഹകരണം തേടി കേരള പൊലീസ്. ലഹരി ഉപയോഗം, വിതരണം സംബന്ധിച്ച വിവരങ്ങൾ കേരള പൊലീസിന് രഹസ്യമായി കൈമാറുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. രഹസ്യവിവരങ്ങൾ ആന്റിനാർക്കോട്ടിക് കൺട്രോൾ റൂം നമ്പറായ 9497927797 ലേക്ക് വിളിച്ച് അറിയിക്കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കൂടാതെ pgcelladgplo.pol@kerala.gov.in എന്ന ഇമെയിൽ വഴിയും വിവരങ്ങൾ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.

കുറിപ്പ്: ലഹരി നിർമ്മാർജ്ജനത്തിനായി നമുക്ക്ഒരുമിച്ചു പോരാടാം. ലഹരി ഉപയോഗം, വിതരണം സംബന്ധിച്ച രഹസ്യവിവരങ്ങൾ ആന്റി നാർക്കോട്ടിക് കൺട്രോൾ റൂം നമ്പറായ 9497927797 ലേക്ക് അറിയിക്കൂ. വാട്സാപ്പ് വഴിയോ നേരിട്ടോ വിവരങ്ങൾ കൈമാറാം.കൂടാതെ pgcelladgplo.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസം വഴിയും വിവരങ്ങൾ അറിയിക്കാം.വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും.

By Fazil

Leave a Reply

Your email address will not be published. Required fields are marked *