കോഴിക്കോട്: തൊട്ടിൽപാലത്ത് എം ഡി എം എ യുമായി ദമ്പതികൾ പിടിയിൽ. വടകര പതിയാക്കര സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം. ബംഗളുരുവിൽ നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്താനുള്ള ശ്രമത്തിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റ്യാടി ചുരം ഭാഗത്ത് പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് ഇവർ പിടിയിലായത്. സംശയം തോന്നാതിരിക്കാൻ നാല് വയസുള്ള കുഞ്ഞിനെയും പ്രതികൾ ഒപ്പം കൂട്ടിയിരുന്നു.