കല്പറ്റ: വയനാട് മുൻ ഡിസിസി പ്രസിഡന്റ് പി.വി.ബാലചന്ദ്രൻ അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വയനാട് മുൻ ഡി.സി.സി അധ്യക്ഷനും കെ.പി.സി.സി മുൻ നിർവാഹക സമിതിയംഗവുമായിരുന്നു. അഭിപ്രായ ഭിന്നതെ തുടർന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേർന്നിരുന്നു.