തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ നടൻ അലൻസിയറിനെതിരെ സംസ്ഥാന വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച് തിരുവനന്തപുരം റൂറൽ എസ്.പി ഡി. ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിച്ച ശേഷം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലൻസിയർ പരാമർശം നടത്തിയത്. പുരസ്കാരമായി പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നു പ്രഗത്ഭർ നിറഞ്ഞ സദസ്സിനു മുൻപാകെ അലൻസിയർ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. വിയോജിപ്പുണ്ടെങ്കിൽ അവാർഡ് അദ്ദേഹം സ്വീകരിക്കാൻ പാടില്ലായിരുന്നെന്നും സതീദേവി അഭിപ്രായപ്പെട്ടു.

മാധ്യമ പ്രവർത്തകയോട് തികച്ചും മ്ലേച്ഛമായിട്ടുള്ള പദപ്രയോഗത്തിലൂടെയാണ് അലൻസിയർ സംസാരിച്ചെന്നും സ്ത്രീത്വത്തെ അവഹേളിക്കും വിധമാണ് അലൻസിയർ സംസാരിച്ചതെന്നും സതീദേവി പറഞ്ഞു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *