തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്. വൈകിട്ട് 6 മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയാണ് പുരസ്‌കാര വിതരണം ചെയ്യുക.

ചടങ്ങില്‍ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങി 47 ചലച്ചിത്ര പ്രതിഭകള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.

പുരസ്‌കാര സമര്‍പ്പണച്ചടങ്ങിനുശേഷം പി.ഭാസ്‌കരന്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ അനശ്വരഗാനങ്ങള്‍ കോര്‍ത്തിണക്കി പ്രമുഖ ചലച്ചിത്ര പിന്നണിഗായകര്‍ നയിക്കുന്ന ‘ഹേമന്തയാമിനി’ എന്ന സംഗീതപരിപാടിയും അരങ്ങേറും.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *