കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവിൽ പുഴയിൽ വീണ് പതിമൂന്നുകാരൻ മരിച്ചു. പാലാഴി സ്വദേശി മാതോലത്ത് ഫൈസലിന്റെ മകൻ മുഹമ്മദ് ആദിൽ (13) ആണ് മരിച്ചത്.
ഇന്ന് രാവിലെ പത്ത് മണിക്ക് ശേഷം കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയകുളിക്കാനിറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി.
ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.