കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി 26-ാം മൈൽ ജംഗ്ഷനിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം.


ഒരേ ദിശയിൽ ആയിരുന്നു ഇരുവാഹനവും. തുടർന്ന് 26-ാം മൈൽ ജംഗ്ഷനിൽ വച്ച് കാറിന്റെ ഇടതു സൈഡ് വഴി സ്കൂട്ടർ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ കാറിൽ ഇടിച്ചു.


തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ റോഡ് സൈഡിലെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.