കോഴിക്കോട്: കോഴിക്കോട് കാപ്പാട് കടപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ കുതിര ചത്തു. കുതിരക്ക് പേവിഷബാധയേറ്റതായി സംശയമുണ്ട്. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നതിനുശേഷമേ പേവിഷബാധ സ്ഥിരീകരിക്കാനാകൂ എന്ന് പഞ്ചായത്ത്‌ അധികൃതർ അറിയിച്ചു.

കാപ്പാട് ബീച്ചില്‍ വിനോദസഞ്ചാരികളുമായി സവാരി നടത്തുന്നതിനിടെയാണ് കുതിരയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. അതേ ദിവസം തന്നെ തൊട്ടടുത്തുള്ള പശുവിനെയും നായ ആക്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് വാക്സിനെടുത്ത കുതിരയ്ക്ക് വിശ്രമം പറഞ്ഞിരുന്നു.

എന്നാല്‍ അതിനുശേഷവും ഉടമ കുതിരയുമായി സവാരി നടത്തി. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം കുതിര അവശനായി തളര്‍ന്നുവീഴുകയായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *