കോട്ടയം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായി ഇത് നാലാം ദിവസമാണ് കേരളത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്.
ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 43,880 രൂപയിലാണ് സ്വര്‍ണ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5485 രൂപ നല്‍കണം. ഇന്നത്തെ ഇടിവോടെ സ്വര്‍ണ വില വീണ്ടും 44,000 രൂപയ്ക്ക് താഴെയെത്തി.

