തൊടുപുഴ: വെള്ളമെന്ന് തെറ്റിദ്ധരിച്ച് മദ്യത്തില്‍ ബാറ്ററി വാട്ടര്‍ ഒഴിച്ച് കഴിച്ചയാള്‍ മരിച്ചു. മൂലമറ്റം സ്വദേശി മോഹനൻ (62) ആണ് മരിച്ചത്. തോപ്രാംകുടിയിലെ ജോലി സ്ഥലത്ത് വച്ച് ഇന്നലെ ഉച്ചയോടെയാണ് ഇദ്ദേഹം മദ്യം കഴിച്ചത്.

കുഴഞ്ഞുവീണ മോഹനനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ മുരിക്കാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിന് മുന്‍പായി ഇയാള്‍ മദ്യപിക്കുകയായിരുന്നു. മദ്യം ഗ്ലാസില്‍ ഒഴിച്ച ശേഷം സമീപത്തുണ്ടായിരുന്ന കുപ്പിയിലേത് വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ ബാറ്ററി വെള്ളം മദ്യത്തില്‍ ഒഴിച്ച് കഴിക്കുകയായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *