തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ഡോക്ടറെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജന. ആശുപത്രിയിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടർ ബിവിന്റെതാണ് മൃതദേഹം.
ആമയിഴഞ്ചാൽ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. നിലവിൽ തിരിച്ചറിയപ്പെട്ട മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

