കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് അതിവേഗം മുന്നിൽ . ലീഡ് 15,000 കടന്നു. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ചാണ്ടി ഉമ്മൻ ലീഡ് നിലനിർത്തുകയാണ്.

യുഡിഎഫ് ഭരിക്കുന്ന അയർക്കുന്നം പഞ്ചായത്തിൽ ചാണ്ടി ഉമ്മൻ ലീഡ് നേടി. 2021ലെ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി നേടിയതിനേക്കാൾ ലീഡ് ചാണ്ടി ഉമ്മന് ലഭിച്ചുവെന്ന് പ്രാഥമിക വിവരം. അന്ന് 1430 വോട്ടുകളായിരുന്നു ഉമ്മൻ ചാണ്ടിയുടെ ലീഡ്. ചാണ്ടി ഉമ്മൻ ലീഡ് നേടിയതോടെ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങിക്കഴിഞ്ഞു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *