ആലപ്പുഴ : തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ട പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേർക്ക് ദാരുണാന്ത്യം.ചേർത്തല കണിച്ച്കുളങ്ങരയിലാണ് സംഭവം. രണ്ടുപേർക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികളായ മൂന്നുപേരാണ് മരിച്ചത്.
തൊഴിലാളികൾ ഉപയോഗിച്ച കമ്പി എക്സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്.