കൊല്ലം: കൊല്ലം അയത്തിലിൽ കുളത്തിൽ വീണ് സുഹൃത്തുക്കളായ രണ്ടു പേർ മുങ്ങി മരിച്ചു.
കാവുങ്ങൽ സ്വദേശി ഗിരികുമാർ (57) അനിയൻ കുഞ്ഞ് (56) എന്നിവരാണ് മരിച്ചത്.
ഗിരികുമാർ കുളത്തിലേക്ക് വീണപ്പോൾ രക്ഷിക്കാനായി 56കാരനായ അനിയൻകുഞ്ഞ് കുളത്തിലേക്ക് ചാടുകയായിരുന്നു. ഇന്നലെ രാത്രി മുതൽ ഇവരെ കാണാനില്ലായിരുന്നു.
തുടർന്ന് സംശയത്തിൽ തിരച്ചിൽ നടത്തിയപ്പോഴാണ് ഗിരികുമാറിന്റെ മൃതദേഹം കിട്ടിയത് .ഇവർ വീഴുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. കുളത്തിന് അരികെ ഇരുന്നപ്പോൾ കാൽവഴുതി വീഴുകയായിരുന്നു എന്നാണ് കരുതുന്നത്.