തിരുവനന്തപുരം: പുതുപ്പള്ളി എംഎല്‍എയായി തിങ്കളാഴ്ച രാവിലെ 10ന് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
ഉപതെരഞ്ഞെടുപ്പ് മൂലം നിര്‍ത്തിവച്ച 15ാം നിയമസഭയുടെ ഒന്‍പതാം സമ്മേളനം നാളെ പുനരാരംഭിക്കുകയാണ്. ഇതിനിടെയിലായിരിക്കും ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ നടക്കുക.
37,719 വോട്ടുകള്‍ക്ക് ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്. കന്നിയങ്കത്തില്‍ അഭിമാന വിജയത്തിലൂടെ ഈ നിയമസഭയിലെ ഏറ്റവും ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎല്‍എ കൂടിയായി മാറിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍.