കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം. ആശുപത്രിയിൽ ചികിൽസയ്ക്കെത്തിയ ആൾ സെക്യൂരിറ്റി ജീവനക്കാരന്റെ തല ഇടിച്ച് പൊട്ടിച്ചു.

ഒപി ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ടെ തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്. പരിക്കേറ്റ ജിജോ കെ ബേബി ചികിത്സയിലാണ്. കൊട്ടാരക്കര പൊലീസ് പ്രതി സാബുവിനെ അറസ്റ്റ് ചെയ്തു. അക്രമി മാനസിക വൈകല്യമുള്ളയാളാണെന്നാണ് പൊലീസിന്റെ നിഗമനം.

ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകത്തിന് ശേഷം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ സുരക്ഷാ ജീവനക്കാരുടെ സേവനം വർധിപ്പിച്ചിരുന്നു. ഈ സുരക്ഷാ സംഘത്തിലെ ഒരു അംഗമാണ് ഇപ്പോൾ ആക്രമിക്കപ്പെട്ടിരിക്കുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *