കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വിജയം പ്രവചിച്ച് എക്സിറ്റ് പോള്‍. ആകെ പോൾ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മൻ ജയിക്കുമന്നാണ് സർവേ ഫലത്തിൽ പറയുന്നത്.
എൽഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് 39 ശതമാനം വേട്ടും ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാലിന് അഞ്ച് ശതമാനം വോട്ടും കിട്ടുമെന്നാണ് സർവേ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ 3 ശതമാനം വോട്ട് നേടുമെന്നും ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.
1,31,026 വോട്ടാണ് ഉപതെരഞ്ഞെടുപ്പിൽ പോള്‍ ചെയ്തത്. എക്സിറ്റ് പോളിന്റെ ശതമാന കണക്ക് അനുസരിച്ച യുഡിഎഫിന് 69,443 വോട്ടും എൽഡിഎഫിന് 51,100 വോട്ടും ബിജെപി 6551 വോട്ടും കിട്ടും. ചാണ്ടി ഉമ്മന്‍ 18,000 ല്‍ അധികം ഭൂരിപക്ഷം കിട്ടാന്‍ സാധ്യയുടെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
അതേസമയം, വലിയ ആവേശത്തോടെയാണ് പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടന്നത് എങ്കിലും പോളിങില്‍ ആ ആവേശം നിറഞ്ഞിരുന്നില്ല. ചൊവ്വാഴ്ച നടത്ത വോട്ടെടുപ്പില്‍ 76.86 ശതമാനം മാത്രമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. 2021 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 1.98 ശതമാനം കുറവാണ് ഈ പോളിങ്.