തൃശൂര്‍: നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ചാവക്കാട്- പൊന്നാനി ദേശീയപാത 66 മന്ദലാംകുന്നിൽ നടൻ സഞ്ചരിച്ച കാറിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ജോയ് മാത്യു ഉൾപ്പടെ രണ്ട് പേർക്ക് പരിക്കുണ്ട്.
തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ജോയ് മാത്യുവിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.